മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമര്‍ശം മാത്രമാണെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി മറുപടി പറയാന്‍ പ്രതിപക്ഷത്തിന് സമയം അനുവദിച്ചിരുന്നുവെന്നുമാണ് സ്പീക്കറുടെ റൂളിങ്. ഇന്നലെ രാവിലെ ശൂന്യവേളയില്‍ കെ.സി ജോസഫ് വിഷയം അവതരിപ്പിച്ചപ്പോള്‍ ഇന്നു തന്നെ റൂളിങ് ഉണ്ടാകുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സഭാ നടപടികള്‍ക്കിടയില്‍ സ്പീക്കറുടെ റൂളിങ്.
കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയതിന്റെ പിറ്റേന്നാണ് നിയമസഭയില്‍ നാടകീയ രംഗങ്ങളുണ്ടായത്. ശിവസേനക്കാര്‍ പ്രതിപക്ഷം വാടകയ്ക്ക് എടുത്തവരായിരുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ നിയമസഭയുടെ നടുത്തളത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷമായി പോര്‍വിളിച്ചു. പരാമര്‍ശം നീക്കണമെന്ന് വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസവും ഇതേ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ പരിശോധന നടത്തി പരാമര്‍ശം നീക്കില്ലെന്ന് റൂളിങ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."