ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആനി രാജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്‌സിക്യുട്ടീവില്‍ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു. ഇരു നേതാക്കളുടെയും അഭിപ്രായ പ്രകടനങ്ങളെ ചൊല്ലായായിരന്നു വിമര്‍ശനം.
സംസ്ഥാന വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന ദേശീയ നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് മാത്രമേ അഭിപ്രായം പറയാവൂ എന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പങ്കെടുത്ത യോഗത്തില്‍ ബിനോയ് വിശ്വം നിലപാടെടുത്തു. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പിന്നാലെയാണ് കെ ഇ ഇസ്മയിലിനെതിരെ സംസ്ഥാന എക്‌സിക്യുട്ടീവില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ഇസ്മായീല്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് പാലക്കാട് ജില്ല സെക്രട്ടറി കെ.പി സുരേഷ് രാജ് പറഞ്ഞു. ഇസ്മായീല്‍ വിഭാഗീയ പ്രവര്‍ത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറിയയാ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. അന്ന് പാര്‍ട്ടി ഇസ്മായീലിനെ തിരുത്താന്‍ തയ്യാറാവാത്തതിന്റെ അനന്തരഫലമാണ് സേവ് സി.പി.ഐ ഫോറമെന്നും സുരേഷ് രാജ് ആരോപിച്ചു.
Aniraja and KE Ismail criticized in CPI meeting
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."