'കിസാന്‍മേള'ക്ക് പട്ടാമ്പിയില്‍ തുടക്കം
പട്ടാമ്പി: പട്ടാമ്പിയില്‍ വച്ച് ആദ്യമായി നടക്കുന്ന കൃഷിവകുപ്പിന് കീഴില്‍ ആത്മയുടെ നേതൃത്വത്തിലുള്ള ജില്ലാതല 'കിസാന്‍ മേള' ക്ക്്് പട്ടാമ്പി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉജ്വല തുടക്കം. മേളയുടെ ഉദ്ഘാടനം ആലത്തൂര്‍ എം.പി പി .കെ ബിജു നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി.
യുവാക്കളെയും വിദ്യാര്‍ഥികളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിസാന്‍മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശന സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കു കര്‍ഷകര്‍ക്കും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മത്സരങ്ങള്‍, കോക്കനട്ട് ഒളിമ്പിക്‌സ്, കാര്‍ഷിക മേഖലയോട് അനുബന്ധിച്ചുള്ള നാടന്‍ കലാരൂപങ്ങള്‍, യുവസംരംഭകര്‍ക്ക് കാര്‍ഷികമേഖലയില്‍ നടപ്പാക്കാവുന്ന സംരംഭങ്ങളെക്കുറിച്ച് ഉള്ള മുഖാമുഖം, കാര്‍ഷിക വിളകളുടെ ഉല്‍പാദന വര്‍ധനവ് സെമിനാറുകള്‍, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും, വിത്ത്, നടീല്‍ വസ്തുക്കള്‍, ജൈവവളങ്ങള്‍, കര്‍ഷകരുടെ തനതായ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ വിവിധയിനം മാമ്പഴങ്ങളുടെയും, മാവിന്‍ തൈകളുടെയും പ്രദര്‍ശനവും വില്‍പ്പനയും, വ്യത്യസ്ത ഗുണവും മേന്മയുമുള്ള ചക്ക ഇനങ്ങളുടേയും ഒട്ടുതൈകളുടെയും പ്രദര്‍ശനവും വില്‍പ്പനയും വ്യത്യസ്ത രുചി വൈവിദ്ധ്യങ്ങളുമായി കഫേ കുടുംബശ്രീ ഒരുക്കുന്ന ഫുഡ്‌കോര്‍ട്ടും, ചക്ക ഐസ്‌ക്രീം ഉള്‍പ്പെടെ ചക്കയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയ ചക്ക വണ്ടിയും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.
അട്ടപ്പാടി കുടുംബശ്രീ ഗ്രൂപ്പിന്റെ വന സുന്ദരി ഭക്ഷ്യവിഭവങ്ങളും മുളപായസവും സ്റ്റാളില്‍ തയ്യാറാക്കിയിട്ടുണ്ട്. വിള ആരോഗ്യ പരിപാലന സ്റ്റാളുകളിലൂടെ വിള ആരോഗ്യ ക്ലിനിക്കും പ്രദര്‍ശന സ്റ്റാളിലുണ്ട്.
ജില്ലയിലെ എം.എല്‍.എമാരടക്കമുള്ള ജനപ്രധിനിധികളും കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, യുവ സംരഭകര്‍, കാര്‍ഷിക മേഖലയില്‍ കഴിവ് തെളിയിച്ച അവാര്‍ഡ് ജേതാക്കള്‍, നാടന്‍, പരമ്പരാഗത കര്‍ഷകര്‍ ചടങ്ങില്‍ സംബന്ധിച്ചു. കര്‍ഷകരുടെ നാടന്‍ പാട്ടുകള്‍, നാടന്‍ കലാ പരിപാടികള്‍ ഇന്ന് സമാപിക്കുന്ന മേളയില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."