കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജ്യോതി മോളും (36) കുഞ്ഞുങ്ങളുമാണ് മരിച്ചത്. പ്രസവത്തിലുണ്ടായ ചികില്‍സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. എന്നാല്‍, പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന്മേല് അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചികില്‍സാ പിഴവല്ല മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്നും സുപ്രണ്ട് പറഞ്ഞു.
ജ്യോതിക്ക് മൂന്നു കുട്ടികളായിരുന്നു ഗര്ഭാവസ്ഥയിലുണ്ടായിരുന്നത്. ഇതില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഒരു കുട്ടി മരിച്ചു. മറ്റൊരു കുട്ടി ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തപ്പോഴും മരിക്കുകയും ഒരു കുട്ടിയെ ജീവനോടെ ലഭിക്കുകയുമായിരുന്നു. ഈ മാസം ഏഴിനാണ് ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഐ.സി.യുവിലായിരുന്നു യുവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."