മഹാകിരാത രുദ്രയജ്ഞത്തിന് ഒന്‍പതിന് തുടക്കം
ചേലക്കര: പാഞ്ഞാള്‍ തോട്ടത്തില്‍ മന ശ്രീകിരാതരുദ്ര ശ്രീവിദ്യാപീഠത്തില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന മഹാ കിരാതരുദ്രയജ്ഞത്തിന് ഒന്‍പതിന് തുടക്കമാകും.രാവിലെ അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തെ തുടര്‍ന്ന് 8.30ന് മണയത്താറ്റ് ആര്യന്‍ നമ്പൂതിരി ധ്വജാരോഹണം നടത്തും.
ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ പി.കെ നാരായണന്‍ നമ്പ്യാര്‍, ലക്ഷ്മിക്കുട്ടി അമ്മ, സുവര്‍ണ നാലപ്പാട്ട് പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ശ്രീചക്രപൂജ, സര്‍വ്വഐശ്വര്യ പൂജ എന്നിവയ്ക്ക് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
നാല് ദിവസങ്ങളിലായി വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി, തായമ്പക, കലാമണ്ഡലം ഗോപി, കലാമണ്ഡലം എംപിഎസ് നമ്പൂതിരി, കലാമണ്ഡലം കൃഷ്ണകുമാര്‍ എന്നിവരുടെ കുചേലവൃത്തം കഥകളി, ഭജന്‍, വഞ്ചിപ്പാട്ട്, ജുഗല്‍ബന്ദി, കിരാതപാര്‍വതിയുടെ മുല്ലക്കല്‍ പാട്ട്, കളംപൂജ, കളംപാട്ട്, എം ശ്യാം കല്യാണിന്റെ വയലിന്‍ കച്ചേരി, ഓട്ടന്‍തുള്ളല്‍, മറിമായം സംഘത്തിന്റെ കോമഡി ഷോ, വേട്ടേക്കരന്‍ എഴുന്നള്ളത്ത്, സഹസ്രദീപക്കാഴ്ച്ച, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ മേളം, പന്തീരായിരം നാളികേര മേറ് എന്നിവ നടക്കും.
13ന് പുലര്‍ച്ചെ 4.30ന് നടക്കുന്ന കുറവലിക്കല്‍ ചടങ്ങോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമാകുന്നതെന്ന് വേട്ടേക്കരന്‍ സേവ സമിതി അംഗങ്ങളായ പി ജി രവീന്ദ്രന്‍, പ്രതീഷ് ശങ്കര്‍, രാജീവ് സ്രാമ്പിക്കല്‍, പ്രശാന്ത് പാലക്കല്‍, സുസ്മിത പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."