മുസ്‌ലിംവിരുദ്ധ നീക്കവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി;ഭീതിയോടെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍
ബെയ്ജിങ്:ചൈനയില്‍ ഐ.എസ് ആക്രമണ ഭീഷണി മുഴക്കിയതിനു പിന്നാലെ ചൈനയിലെ മുസ്‌ലിംകള്‍ക്കെതിരേ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്ത്.
അന്താരാഷ്ട്ര തലത്തിലുള്ള ഭീകരവാദം രാജ്യത്തെത്താനുള്ള സാധ്യതയുണ്ടെന്നും ചൈനയുടെ സംസ്‌കാരം നിലനിര്‍ത്താനാണ് നടപടി സ്വീകരിക്കുന്നതെന്നുമാണ് പാര്‍ട്ടി ഔദ്യോഗിക വിശദീകരണം. ചൈനയിലെ മുസ്‌ലിം പ്രദേശമായ സിന്‍ജിയാങ്ങിലെ പാര്‍ട്ടി നേതാക്കളോട് ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി വക്താവായ ഷെഹര്‍തി അഹാന്‍ മുന്നറിയിപ്പ് നല്‍കി.
സിന്‍ജിയാങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് പാര്‍ട്ടിയുടെ നീക്കം. ഈയിടെ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലിലാണ് ഇതുസംബന്ധിച്ച തീരുമാനമെന്നാണ് സൂചന.
എന്നാല്‍ മുസ്‌ലിംകളെ മുഴുവന്‍ സംശയത്തിന് കാരണമാക്കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നിന്‍ഗ്ക്‌സിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി. ചൈനയിലെ സ്വയംഭരണാവകാശമുള്ള മേഖലയാണ് നിന്‍ഗ്ക്‌സിയ. ഗോത്രവര്‍ഗമായ ഹുയ് വിഭാഗമാണ് ഇവിടെ ഏറെയുള്ളത്. അമേരിക്കയില്‍ യു.എസ് പ്രസിഡന്റ് ട്രംപിന്റെ യാത്രാവിലക്കിന് സമാനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കമെന്ന് നിന്‍ഗ്ക്‌സിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ലി ജിയാന്‍ഗുവോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും മുസ്‌ലിം ഗോത്രവിഭാഗങ്ങളെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉയ്ഗൂര്‍ മേഖലയില്‍ നിരീക്ഷണ സംവിധാനവും പൊലിസ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.
കലാപസാധ്യത ഭയന്ന് പ്രതിഷേധ പ്രകടനവും ഇവിടെ നിരോധിച്ചിട്ടുണ്ട്. ദക്ഷിണ ചൈനയില്‍ മുസ്‌ലിം വിരുദ്ധ നീക്കത്തിലാണ് ചൈനയെന്ന് വിവിധ മേഖലകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മുസ്‌ലിം വിരുദ്ധ നടപടികള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ തിരിയുമെന്നും ചൈനീസ് സമൂഹത്തില്‍ ഇസ്‌ലാം പ്രശ്‌നമാണെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലെന്ന് ഹോങ്കോങ് യൂനിവേഴ്‌സിറ്റിയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായ മുഹമ്മദ് അല്‍ സുദൈരി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."