HOME
DETAILS
MAL
പൊലിസുകാരനെ സസ്പെന്‍ഡ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
May 07 2018 | 19:05 PM
കോഴിക്കോട്: അത്തോളി പോലിസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനം നടത്തിയ പോലിസ് ഉദേ്യാഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടി വേണമെന്നും കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കസ്റ്റഡി മര്‍ദനം ആവര്‍ത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മറികടന്നാണ് അത്തോളി സ്റ്റേഷനി മര്‍ദനം നടന്നതെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."