മട്ടന്നൂര്‍ കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം റോഡില്‍ ദുര്‍ഗന്ധവും അസൗകര്യവും: പൊറുതിമുട്ടി ജനം
മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷനിലെ മലിന ജലം റോഡിലൊഴുകുന്നതിനെത്തുടര്ന്ന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു.
മലിന ജലം പുറത്തേക്കൊഴുകാതിരിക്കാന്‍ സ്ലാബ് കല്ല് കൊണ്ട് സംരക്ഷിച്ചതോടെയാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ തടസമായി മാറിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ സ്ലാബ് തകര്‍ന്ന് ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.
കടുത്ത ദുര്‍ഗന്ധം മൂലം സമീപവാസികള്‍ കരിങ്കല്ലു കൊണ്ട് സ്ലാബിന്റെ ദ്വാരം അടച്ചെങ്കിലും ദുര്‍ഗന്ധത്തിനു യാതൊരു കുറവുമില്ല. സ്ലാബിനു മുകളില്‍ മുഴച്ചുനില്‍ക്കുന്ന കല്ല് കാല്‍നട യാത്രക്കാര്‍ക്കുള്‍പ്പെടെ ശല്യമായി മാറുകയും ചെയ്തു.
ബസ് സ്റ്റാന്റലേക്ക് കയറുന്ന വാഹനങ്ങള്‍ പുറത്തേക്കിറങ്ങാനും ഈ വഴിയിലൂടെയാണ്. ദുര്‍ഗന്ധവും മലിന ജലത്തിന്റെ ഒഴുക്കും കാരണം കച്ചവടക്കാരും ഓട്ടോ സ്റ്റാന്ഡിലുള്ളവരും ഉള്‍പ്പെടെയുള്ളവരും കടുത്ത ബുദ്ധിമുട്ടനുഭവിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട മുനിസിപ്പല്‍ യൂത്ത്ലീഗ് മുന്നോട്ട് വന്നിരുന്നു. നഗരസഭാ അധികൃതര്‍ വിഷയം അറിഞ്ഞഭാവം നടിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."