കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ ഒന്‍പതിന് ഡല്‍ഹി മാര്‍ച്ച്
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ അതിനെതിരേ പുറം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ ഡല്‍ഹി മാര്‍ച്ച് സംഘടിപ്പിക്കുന്നു.
എന്‍.ഡി.എ. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് മെയ് ഒന്‍പതിനാണ് സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമരം. 2017ല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ധനകാര്യ റിപ്പോര്‍ട്ടില്‍ കര്‍ഷകരുടെ ശരാശി വരുമാനം 1666 രൂപയെന്നാണ് പറയുന്നത്. 2018ലെ റിപ്പോര്‍ട്ടില്‍ അതില്‍ ഭീമമായ കുറവു വന്നിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, ഉല്‍പാദന കമ്മി, സമഗ്രമാവാത്ത ഉല്‍പന്നങ്ങളുടെ സംഭരണം, സംഭരണ വിലയും ഉല്‍പാദന ചെലവുമായി ബന്ധമില്ലായ്മ, ആധുനിക കൃഷി രീതികളുടെ പരാജയം തുടങ്ങിയവകളെല്ലാം ദാരുണമായി തുടരുകയാണ്.
കര്‍ഷകര്‍ കൂട്ട ആത്മഹത്യക്ക് വിധേയരാവുന്നു. സമ്പന്നരുടെ ആസ്തി വര്‍ധിക്കുന്നു. ശതകോടീശ്വരന്‍മാര്‍ പെരുകുന്നു, ഒരു ഭാഗത്ത് കിട്ടാകടം പെരുകുന്നു, വന്‍കിടക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുന്നു. സമ്പത്തിന്റെ ഉപയോഗവും വിതരണവും നീധിപൂര്‍വമല്ല, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗൗനിക്കുന്നില്ല.
ഈ നയങ്ങള്‍ക്കെതിരായി രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പലിശ രഹിത വായ്പ നല്‍കുക, നിശ്ചിത വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തി പെന്‍ഷന്‍ അനുവദിക്കുക, കാര്‍ഷികോല്‍പന്നങ്ങളുടെ സമഗ്രമായ സംഭരണത്തിനു സംവിധാനം ഒരുക്കുക, ഉല്‍പാദന ചെലവിന്റെ ഇരട്ടിയായി നിജപ്പെടുത്തുക, പൊതു മേഖലാ ബാങ്കുകളില്‍ നടന്ന വായ്പ തട്ടിപ്പിനെ അധികരിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തുക, വന്‍കിടക്കാരുടെ കിട്ടാകടങ്ങളും എഴുതി തള്ളിയ വായ്പകളേയും അന്വേഷണ പരിധിയില്‍ കൊണ്ടുവരിക, ബാങ്കുകളെ സ്വകാര്യവല്‍കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, കൃഷി ഭൂമി നികത്തുന്നത് തടഞ്ഞ് അവയുടെ വില്‍പന കൃഷി ആവശ്യത്തിന് മാത്രമായി അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."