HOME
DETAILS
MAL
പനയാല്‍ സ്കൂളിന് വികസന പദ്ധതിയായി
backup
March 13 2017 | 21:03 PM
പെരിയാട്ടടുക്കം: പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ നെല്ലിയെടുക്കം ഗവ. എല്‍.പി സ്കൂളിനു വികസന പദ്ധതി ആവിഷ്കരിച്ചു. രണ്ടു കോടി 12 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് ആവിഷ്കരിച്ചത്. പി. കരുണാകരന് എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എം.പിയുടെ വികസന ഫണ്ടില്‍നിന്ന് സ്കൂളിലേക്ക് ബസ് അനുവദിച്ചു. കെ. കുഞ്ഞിരാമന് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. പദ്ധതിരേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിരയ്ക്ക് നല്കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."