HOME
DETAILS
MAL
തെരുവുനാടകം സംഘടിപ്പിച്ചു
backup
March 13 2017 | 21:03 PM
കോഴിക്കോട്: സംസ്ഥാന ഉപഭോക്തൃവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല ഉപഭോക്തൃ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു. ഉണരുന്ന കേരളം എന്ന തെരുവ് നാടകം ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. കലക്ടറേറ്റിന് മുന്പില് ആരംഭിച്ച നാടകം എ. ഡി. എം ടി. ജെനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കിഡ്സണ്‍ കോര്‍ണര്‍, രാമനാട്ടുകര, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും നാടകം അരങ്ങേറി. താമരശേരി, ബാലുശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ ഇന്ന് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."