സാമൂഹ്യനീതി വകുപ്പ് ഓഫിസുകളില്‍ അഴിമതി കണ്ടെത്തി
സ്വന്തം ലേഖകന്‍
അഗളി: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ അട്ടപ്പാടിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അട്ടപ്പാടി ഐ.സി.ഡി.എസിന് കീഴില്‍ നടന്ന വിവിധ പദ്ധതികളെക്കുറിച്ചും അങ്കണവാടികളിലേക്കായി വിവിധ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയ വകയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. അട്ടപ്പാടിയിലെ 175 അങ്കണവാടികളിലേക്ക് ആവശ്യത്തിലധികം സാധനങ്ങള്‍ പലപ്പോഴായി വാങ്ങിയത് ഉപയോഗ്യശൂന്യമായതിനു പുറമെ പുതിയതിന് ഓര്‍ഡര്‍ നല്‍കിയതിലും അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടെ രണ്ട് കോടി രൂപയിലധികം രൂപ കളിപ്പാട്ടങ്ങള്‍ വാങ്ങാനായി ചെലവഴിച്ചപ്പോള്‍ അതില്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും കണ്ടെത്തി. കഴിഞ്ഞ നാലുദിവസത്തിലധികമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടിയിലെ വിവിധ അങ്കണവാടികളിലെത്തി അന്വേഷണം നടത്തുകയായിരുന്നു. അട്ടപ്പാടിയിലെ ഓഫിസ് കേന്ദ്രീകരിച്ച് അഞ്ചംഗം അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങള്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."