സംസ്‌കാര സാഹിതി പ്രതിഷേധത്തെരുവ് നടത്തി
നിലമ്പൂരില്‍: വര്‍ഗീയ രാഷ്ട്രീയ ഫാസിസങ്ങള്‍ക്കെതിരെ സംസ്‌കാര സാഹിതി നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധത്തെരുവ് അകമ്പാടത്ത് കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കാരസാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. എരഞ്ഞിമങ്ങാട്, എരുമമുണ്ട സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു. നാലകത്ത് ഹൈദരലി അധ്യക്ഷനായി.
ഗോവിന്ദന്‍ നമ്പൂതിരി, പ്രണവം പ്രസാദ്, പൂക്കോടന്‍ നൗഷാദ്, എം.ടി ലസ്‌ന, കല്ലട കുഞ്ഞിമുഹമ്മദ്, തോണിയില്‍ സുരേഷ്, ബെന്നി കൈതോട്ടില്‍, അനീഷ് അഗസ്റ്റിയന്‍, ഷാമില്‍ സംസാരിച്ചു.
കത്‌വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന്റെ വേദനകള്‍ പങ്കുവയ്ക്കുന്ന ആരിഫയുടെ മേല്‍ക്കുപ്പായം ഏക പാത്രനാടകവും, വാളല്ല എന്‍ സമരായുധം തെരുവുനാടകവും അരങ്ങേറി.
പൂക്കോട്ടുംപാടം, കരുളായി എന്നിവിടങ്ങളിലും പ്രതിഷേധത്തെരുവ് അരങ്ങേറി. ഇന്ന് വൈകിട്ട് നാലിന് മൂത്തേടം, അഞ്ചിന് എടക്കര, ആറിന് എരുമമുണ്ട എന്നിവിടങ്ങളിലും പ്രതിഷേധത്തെരുവ് ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."