കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാന്‍ ആര്.എസ്.എസ് ഗൂഢാലോചനയെന്ന് കോടിയേരി
തിരുവനന്തപുരം: കണ്ണൂരിലെ സമാധാനം ഇല്ലാതാക്കുകയും അക്രമരാഷ്ട്രീയവും കലാപശ്രമങ്ങളും സംസ്ഥാനത്ത് വ്യാപിപ്പിക്കുക വഴി കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനാണ് ആര്.എസ്.എസ് ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന്റെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നകരസഭാ മുന്കൗണ്സിലറുമായി കെ.പി ദിനേശ്ബാബുവെന്ന് കോടിയേരി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജനാധിപത്യമാര്‍ഗത്തില്‍ മുന്നോട്ടുപോയാല്‍ ഗുണമില്ലെന്ന് കണ്ട ആര്.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നിഷ്ഠൂരകൊലപാതകം നടത്തിയത്. നാടിന്റെ സമാധാനം നശിപ്പിച്ച് കേരളത്തില്‍ വര്‍ഗീയരാഷ്ട്രീയത്തിന് മേല്‍ക്കൈ ഉണ്ടാക്കാമെന്ന ആര്.എസ്.എസ് കണക്കുകൂട്ടല്‍ ഇവിടെ വിലപോവില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."