HOME
DETAILS
MAL
'നാളോം വയല്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നേരിടും'
backup
March 13 2017 | 22:03 PM
വടകര: റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളുമായി നാളോം വയല്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ജനകീയമായി നേരിടുമെന്ന് നാളോം വയല്‍ സംരക്ഷണ സമിതി വ്യക്തമാക്കി. വയലിന്റെ കിഴക്കുഭാഗത്ത് ചില സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍, കൃഷി-റവന്യു മന്ത്രിമാര്‍, മുഖ്യമന്ത്രി തുടങ്ങിയവരുടെ ശ്രദ്ധയില്‍ പ്രശ്നം അവതരിപ്പിക്കുവാനും തീരുമാനിച്ചു. 27നു വൈകിട്ട് അനധികൃത നിര്‍മാണ സ്ഥലം കേന്ദ്രീകരിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
സമിതി ചെയര്മാന് എടയത്ത് ശ്രീധരന് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ വി. ഗോപാലന്, കെ. മിനി, വി. അഖിലേഷ്, പ്രദീപന്, മുകുന്ദന് പ്രസംഗിച്ചു. എം. ഭാസ്കരന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."