ക്യു.പി.ഡബഌു സൂപ്പര്സ്ലാം റെസ്ലിങ് ചാംപ്യന്‍ഷിപ് അടുത്ത മാസം ദോഹയില്‍
ദോഹ: ലോക മുന്‍നിര റെസ്ലിങ് താരങ്ങള്‍ അടുത്ത മാസം ഖത്തറിലെത്തും. ഏപ്രില്‍ 28ന് അലിബിന്‍ ഹമദ് അല്‍അത്തിയ അരീനയില്‍ നടക്കുന്ന ക്യു.പി.ഡബ്ല്യു സൂപ്പര്സ്ലാം ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മല്ലയുദ്ധവീരന്മാര് എത്തുന്നത്. വൈകീട്ട് എട്ടിനാണ് മല്‍സരം ആരംഭിക്കുന്നത്.
റിട്ടയേഡ് അമേരിക്കന്‍ പ്രോ റെസ്ലര് സ്റ്റിങ് ഈ ചാംപ്യന്ഷിപ്പിനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് സ്റ്റിങ് പങ്കെടുക്കുന്ന റെസ്ലിങ്. ജോണി മോസ്, ബുക്കര്‍ ടി, കാപ്രിസ് കോള്മാന്, അലി ഫര്‍ഹത്ത് എന്നിവരും ചാംപ്യന്ഷിപ്പിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇത് ഖത്തറിന് മാത്രമുള്ള പരിപാടിയല്ലെന്നും മൊത്തം ജി.സി.സിയെയും മിഡില്‍ ഈസ്റ്റിനെയുമാണ് ലക്ഷ്യമിടുന്നതെന്നും ക്യു.പി.ഡബ്ല്യു സഹസ്ഥാപകന്‍ ബിലാല്‍ താഹ പറഞ്ഞു. ഖത്തറികള്‍ ഉള്‍പ്പെടെ അറബ് റെസ്ലര്‍മാരും കൂടി ഉള്‍പ്പെടുന്നുവെന്നതാണ് ഈ ചാംപ്യന്‍ഷിപ്പിന്റെ പ്രത്യേകത.
അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മന്‍, ആസ്ട്രിയന്‍, ജാപ്പനീസ് റെസ്ലര്‍മാരും ഖത്തറിലെ ചാംപ്യന്ഷിപ്പിനെത്തും. 50, 150, 350, 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍(www.aynatickets.com/event/eventdetail/60) ലഭ്യമാണ്.
ഖത്തറിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രൊഫഷനല്‍ റെസ്ലിങിന് വലിയ പിന്തുണയാണുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ക്യു.പി.ഡബ്ല്യു ചാംപ്യന്‍ഷിപ്പുകള്‍ കാണുന്നതിന് ആയിരങ്ങളാണ് എത്തിയത്. സൂഖ് വാഖിഫ്, ഹയാത്ത് പ്ലാസ സര്‍ക്കസ് ടെന്റ്, അക്വ പാര്‍ക്ക് എന്നിവിടങ്ങളിലാണ് നേരത്തേ ചാംപ്യന്‍ഷിപ്പുകള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."