ഓപ്പറേഷന്‍ സുലൈമാനി വിപുലമാക്കുന്നു: സുലൈമാനിയുടെ മധുരം കോഴിക്കോട്ട് നിറയും
കോഴിക്കോട്: വിശക്കുന്നവര്‍ക്ക് ഭക്ഷണം ഒരുക്കി കനിവിന്റെ നല്ലപാഠം പകര്‍ന്ന, ജില്ലയുടെ അഭിമാന പദ്ധതി ഓപ്പറേഷന്‍ സുലൈമാനി കൂടുതല്‍ വിപുലമാക്കുന്നു. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയില്‍ സുലൈമാനി കൂപ്പണ്‍ വിതരണ കേന്ദ്രം ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു.
നഗരത്തിലെത്തുന്ന ആരും വിശന്നുകഴിയരുതെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സുലൈമാനി പദ്ധതി ആരംഭിച്ചത്. ജില്ലയെ 13 സോണുകളായി തിരിച്ച് 15 ഓളം വിതരണ കൗണ്ടറുകളില്‍ നിന്നായി എണ്‍പതിനായിരത്തില്‍ പരം കൂപ്പണുകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസ്, കലക്ടറേറ്റ്, തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍ മുഖേന വിതരണം ചെയ്യുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് നഗരത്തിലെ തിരഞ്ഞെടുക്കപെട്ട അന്‍പതോളം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കും. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി വടകര, കുറ്റ്യാടി, ബാലുശേരി എന്നീ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്തു. ഒരു മാസത്തിനകം ഈ കേന്ദ്രങ്ങളില്‍ സ്ഥിരമായി കൂപ്പണുകള്‍ ലഭ്യമാക്കും.
ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി രമേശ്, ഡെപ്യൂട്ടി സൂപ്രണ്ട് ടി. മോഹന്‍ദാസ്, ഹോസ്പിറ്റല്‍ ആര്‍.എം.ഒ സുചരിത എം.എം, കെ.എച്.ആര്‍.എ ജില്ലാ പ്രസിഡന്റ് പി.വി സുഹൈല്‍, വര്‍ക്കിങ് പ്രസിഡന്റ് ഷമീര്‍, സിറ്റി മേഖലാ പ്രസിഡന്റ് മുകുന്ദന്‍ ശരവണ, സെക്രട്ടറി അനീഷ്, ട്രഷറര്‍ ഹമീദ് ടോപ്‌ഫോം, ജിഗേഷ് മൊടുവില്‍, ബിജു മലബാര്‍, ഗിരീഷ്, ഫസല്‍, ഫില്‍ഹാദ്, ശക്തിധരന്‍, രാജേഷ്, ജയേന്ദ്രന്‍, ഡോ. അജിത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."