സഊദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നു
റിയാദ്: സഊദിയില്‍ പ്രധാന എക്സ്പ്രസ് വെകള്ക്ക് ടോളുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തുന്ന ടോള്‍ സംവിധാനം നടപ്പാക്കുന്നതിനു പുറമെ ബദല്‍ റോഡുകളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ടോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരട് പദ്ധതി ആറു മാസത്തിനകം തയാറാകുമെന്ന് സഊദി ഗതാഗത മാന്തി ഡോ: നബീല്‍ അല്‍ അമൂദി അറിയിച്ചു.
രാജ്യത്തെ അതിപ്രധാനമായ നാലിനും ആറിനുമിടക്ക് റോഡുകള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്താനുള്ള ആലോചിക്കുന്നത്. ഈ പാതകളുടെ നടത്തിപ്പും നവീകരണവും സ്വകാര്യ കമ്പനികള്‍ക്കായിരിക്കും. ഇത്തരം പാതകള്‍ ആവശ്യമില്ലാത്തവര്‍ക്ക് സമാന്തര പാതകള്‍ നിര്‍മ്മിക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇത് ശ്രമകരമായ ദൗത്യമാണെന്നും അല്‍ അമൂദി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം ഗതാഗത സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി ബസുകള്‍ നിര്‍മിച്ചു നിരത്തിലറക്കാനും പദ്ധതിയുണ്ട്. അത്യാധുനിക നിലവാരത്തോടെ നിര്‍മ്മിക്കുന്ന ബസുകളുടെ നിര്‍മ്മാണ രംഗത്തേക്ക് വിദേശ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞതായും പൊതുഗതാഗത സംവിധാനം ശക്തിപെപ്പടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാനിരിക്കുകയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."