മുട്ടത്തൊടി ബേങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്: തെളിവെടുപ്പ് തുടങ്ങി
കാസര്‍കോട്: മുട്ടത്തൊടി സര്‍വിസ് സഹകരണബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് അഞ്ചു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കിട്ടിയ ബാങ്ക് മാനേജര്‍ അടക്കമുള്ള മൂന്നു പ്രതികളെയും കൊണ്ട് പൊലിസ് തെളിവെടുപ്പ് തുടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടിയ ബാങ്ക് മാനേജരും അപ്രൈസറുമടക്കമുള്ള മൂന്നു പ്രതികളെ പൊലിസ് ഇന്നലെ രാവിലെ തെളിവെടുപ്പിനു വിധേയരാക്കി.
മുട്ടത്തൊടി ബേങ്ക് വിദ്യാനഗര്‍ ശാഖാ മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ് കുമാര്‍, അപ്രൈസര്‍ നീലേശ്വരം പേരോലിലെ ടി.വി സതീഷ്, മുളിയാര്‍ കുണ്ടാറിലെ ഹാരിസ് എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തെളിവെടുപ്പിനു വിധേയരാക്കിയത്. ബേങ്കിന്റെ വിദ്യാനഗര്‍-നായന്‍മാര്‍മൂല ശാഖകളില്‍ പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി. സതീഷിന്റെ ഉടമസ്ഥതയില്‍ വിദ്യാനഗറിലുള്ള ജ്വല്ലറിയിലും തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്കാണ് ഇവരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.
വരും ദിവസങ്ങളില്‍ മാനേജര്‍ സന്തോഷ് കുമാറിന്റെ കോട്ടപ്പാറയിലെ വീട്ടിലും സതീഷിന്റെ പേരോലിലെ വീട്ടിലും ഹാരിസിന്റെ കുണ്ടാറിലെ വീട്ടിലും പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."