HOME
DETAILS
MAL
ബജറ്റില്‍ തീരദേശത്തെ അവഗണിച്ചു
backup
March 14 2017 | 07:03 AM
തുറവൂര്‍: സംസ്ഥാന ബജറ്റില്‍ തീരദേശത്തെ അവഗണിച്ചതായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് ആലപ്പുഴ രൂപത സമിതി യോഗം ആരോപിച്ചു.
പത്ത് വര്‍ഷമായി പൂര്‍ത്തികരിക്കാതെ കിടക്കുന്ന ചെല്ലാനം ഹാര്‍ബര്‍, അന്ധകാരനഴി വടക്കേപാലം, തീരം സംരക്ഷിക്കാനുള്ള പുലിമുട്ട് എന്നീ ആവശ്യങ്ങള്‍ക്ക് പണം അനുവദിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നല്കിയ ഉറപ്പ് നല്‍കിയിരുന്നു. ബജറ്റ് ചര്‍ച്ചയില്‍ ഇവ ഉള്‍പ്പെടുത്തി തീരദേശ ജനതയുടെ ആശങ്ക പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ക്ലീറ്റസ് കളത്തില്‍ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ബാബു അത്തിപ്പൊഴിയില്‍ , സംസ്ഥാന വൈസ് പ്രസിഡന്റ് എഡിസണ് പി.വര്‍ഗീസ്, സാബു വി.തോമസ്, ഇ.വി.രാജു,
പി.ജി.ജോണ്‍ ബ്രിട്ടോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."