എടത്താനാട്ടുകരയില്‍ പാതാള തവളയെ കണ്ടെത്തി
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് പാതാള തവളകളെ കണ്ടെത്തി. പശ്ചിമ ഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാതാള തവളയെ സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലാണ് കണ്ടെത്തിയത്.
പ്രകൃതി സ്‌നേഹിയും കോട്ടപ്പളളയിലെ പടിഞ്ഞാറെപ്പളള വീട്ടില്‍ സുബൈറിന്റെ മകന്‍ നിഹാന്‍ ജിബിനാണ് ഉപ്പുകുളം വെളളച്ചാട്ടപ്പാറക്ക് സമീപം വെച്ച് ഇണചേരുന്നതായി കാണുകയും തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തത്. ജിബിന്റെ പിതാവ് സുബൈര്‍ കല്ലടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ്. പെട്രോകെമിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് നിഹാന്‍ ജപിന്‍.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മണ്ണിനടിയില്‍ നിന്നും പുറത്ത് എത്തുന്ന ഇവ ഇണചേരുന്നതിന് വേണ്ടിയാണ്. പെണ്‍തവളകളുടെ ശരീരത്തിന്റെ മൂന്നിലൊന്ന് മാത്രമേ ആണ്‍തവളകള്‍ക്ക് വലിപ്പമുണ്ടാകൂ. പെണ്‍തവളകളുടെ പുറത്ത് പറ്റിപിടിച്ചിരിക്കുന്ന പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ ഇണചേരുന്നത്. കേരളത്തില്‍ ഇതിന് മുമ്പ് സൈലന്റ്‌വാലി, കരുവാരകുണ്ട്, അഗസ്ത്യകൂടം, ഇടുക്കി, ആതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ഇവയെ കണ്ടിട്ടുള്ളത്.
200ലാണ്് ശാസ്ത്രലോകം ഇതിനെ തിരിച്ചറിയുന്നത്. ധൂമ നിറത്തില്‍ കാണുന്ന ഇവയുടെ ശരീരം സാധാരണ തവളകളില്‍ നിന്നും വ്യത്യസ്തമാണ്.തടിച്ച ശരീരത്തില്‍ നിന്നും തുറിച്ച് നോക്കുന്നതും ദൃഢമായതുമായ ചെറിയ മുക്കിന്റെ അറ്റം മണ്ണില്‍ കുഴിച്ച് പോകാന്‍ സഹായിക്കുന്നതും, കാലുകള്‍ മണ്‍വെട്ടിപോലെ മണ്ണില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതരത്തിലുള്ളതുമാണ്.
മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുകയും വേനലില്‍ വറ്റിപോകുകയും ചെയ്യുന്ന നീര്‍ചാലുകളിലാണ് ഇവ പ്രചനനം നടത്തുന്നത്. വര്‍ഷം മുഴുവന്‍ മണ്ണിനടിയില്‍ കഴിയുന്ന ഇവ ആദ്യത്തെ മഴപെയ്യുന്നതോടെയാണ് ഉപരിതലത്തില്‍ വരാറാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."