HOME
DETAILS

സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കു നേരെ അതിക്രമം: കര്‍ശന നടപടിയെന്ന് വനിതാ കമ്മിഷന്‍

  
backup
May 08 2018 | 19:05 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4-3

 


കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇത്തരം കേസുകളില്‍ ഒട്ടും കാലതാമസമില്ലാതെ തന്നെ കമ്മിഷന്‍ തീരുമാനങ്ങളെടുക്കും.
അടുത്തിടെയായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്തീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടി വരികയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വൈ.എം.സി.എ ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍.
ഏതു മാധ്യമങ്ങളിലൂടെ ആയാലും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ല.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഭാഷ ഏറ്റവും മോശമാണ്. നിലവാരമുള്ള വ്യക്തികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത നീചമായ ഭാഷയാണ് ഇവര്‍ പ്രയോഗിക്കുന്നത്. അടുത്തിടെ വികലാംഗയായ സിവില്‍ എഞ്ചിനീയര്‍ക്കു നേരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയെടുത്തു. വികലാംഗരെപ്പോലും വെറുതെ വിടുന്നില്ല.
കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ പൊലിസ് നടപടി വൈകിയെന്നത് അറിയില്ലെന്ന് പറഞ്ഞ അവര്‍, വിഷയം വനിത കമ്മിഷനില്‍ എത്തിയിട്ടില്ലെന്നും വ്യക്തമാക്കി. യെമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കാര്യത്തില്‍ വനിത കമ്മിഷന് ഇടപെടാന്‍ പരമിതിയുണ്ട്. എന്നാല്‍ അനുകൂല തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. സര്‍ക്കാരിനോടും ഡി.ജി.പി.യോടും കമ്മിഷന്‍ നിലപാട് ഉടന്‍ അറിയിക്കും.
സമൂഹ മാധ്യമങ്ങളില്‍ അശ്വതി ജ്വാലയെ അവഹേളിച്ച സംഭവത്തില്‍ യഥാസമയം ഇടപെട്ടിരുന്നു. സമാനമായ നിരവധി സംഭവങ്ങളിലും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. കമ്മിഷനില്‍ വരുന്ന കേസുകളുടെ എണ്ണം കൂടിവരികയാണെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
കമ്മിഷനെ തേടി ജനങ്ങളെത്തുന്നതു കൂടാതെ കമ്മിഷന്‍ ജനങ്ങളിലേക്കിറങ്ങുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നാലു മാസ കാലയളവില്‍ 3,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികള്‍ വരെ നീതി തേടി കമ്മിഷനെ സമീപിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ കൂടാതെ വ്യത്യസ്തമായ പരാതികളും കമ്മിഷന്റെ അടുത്ത് എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അദാലത്തില്‍ 113 പരാതികള്‍ പരിഗണിച്ചു. 38 കേസുകള്‍ തീര്‍പ്പാക്കി. 46 കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ മാറ്റി. 17 കേസുകള്‍ അതാതു വകുപ്പുകളുടെ റിപ്പോര്‍ട്ടിനു വേണ്ടി അയച്ചു. കമ്മിഷന്റെ മെഗാ അദാലത്ത് ഇന്നുംതുടരും. രാവിലെ 10ന് വൈ.എം.സി.എ ഹാളില്‍ തന്നെയാണ് അദാലത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago