പട്ടിത്തറയില്‍ മണ്ണിടിഞ്ഞു; സമീപവാസികള്‍ ഭീതിയില്‍
ആനക്കര: പട്ടിത്തറയില്‍ കുന്നു നികത്തിയ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിഞ്ഞു, സമീപവാസികള്‍ ഭീതിയില്‍. പട്ടിത്തറ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്താണ് മണ്ണെടുക്കലും കുന്ന് നികത്തലും നടക്കുന്നത്.
ബന്ധപ്പെട്ടവരുടെ ഒത്താശയാണ് നാട്ടുകാരുടെ ജീവന് ഭീഷണയായിട്ടുളളത്. കുന്നിടിച്ച് കുന്നിന്റെ ചെരിവുളള ഭാഗം മണ്ണിട്ട് നികത്തിയ പ്രദേശത്തെ ഇളകിയമണ്ണാണ് വീണ്ടും ഇടിഞ്ഞത് നിര്‍ത്താനായി മീറ്ററുകള്‍ ഉയരത്തില്‍ അശാസത്രീയമായിട്ടാണ് ഇവിടെ മതില് കെട്ടിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നേരത്തെ അണ്ടേല് അമ്പലത്തിന് സമീപമാണ് താബൂക്ക്കട്ട ഉപയോഗിച്ച് നിര്‍മ്മിച്ച കൂറ്റന്‍ മതില് തകര്‍ന്ന് മണ്ണ് റോഡില്‍ പതിച്ചിരുന്നു. ഇപ്പോഴും ഈ മതില് പലയിടത്തും പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നത് കുന്നിന് താഴ്ഭാഗത്തെ നിരവധി വീടുകള്‍ക്ക്് ഭീഷണിയായിട്ടുണ്ട്.
മഴ കനക്കുന്നതോടെ മുകളിലെ മണ്ണെല്ലാം കുത്തിയൊലിച്ച് ഉരുള്‍ പൊട്ടലിന് സമാനമായ അവസ്ഥ ഉണ്ടാകുമെന്ന് നാട്ടുകാര്‍ ഭയക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."