മോദിയെ പിന്തുണച്ചത് വിഡ്ഢിത്തമായി: രാം ജഠ്മലാനി
ന്യൂഡല്‍ഹി: 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ താന്‍ മോദിയെ പിന്തുണച്ചത് വലിയ വിഡ്ഢിത്തമായെന്നും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി.
കൊലക്കുറ്റത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തന്നെ സമീപിച്ചിരുന്നുവെ ന്ന് അദ്ദേഹം പറഞ്ഞു. ് ബംഗളൂരുവില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെയാണ് ജഠ്മലാനി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്കാരായ സമ്പന്നര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനമാണ് അദ്ദേഹത്തെ പിന്തുണക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇതു പൊള്ളയായ വാഗ്ദാനമായിരുന്നു എന്നറിഞ്ഞതോടെ താന്‍ വിഡ്ഡിയായി. 1400 ഇന്ത്യന്‍ സമ്പന്നര്‍ 90 ലക്ഷം കോടി രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതിനെതിരേ 2009 മുതല്‍ താന്‍ പോരാടുന്നുണ്ട്.
കള്ളപ്പണം തിരിച്ചെത്തിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അവര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.
എന്നാല്‍, അവര്‍ തന്റെ വീട്ടിലെത്തിയത് എന്തിനാണെന്ന കാര്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇരുവരും കൊലക്കുറ്റത്തിന് കേസ് നേരിടുന്നവരായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും തന്നെ സമീപിച്ചത്. കള്ളപ്പണത്തിനെതിരായ തന്റെ പോരാട്ടം അവസാനിപ്പിക്കണമെന്ന് മോദിയും അമിത് ഷായും പറഞ്ഞിരുന്നുവെന്നും ജഠ്മലാനി സൂചിപ്പിച്ചു.
എന്നാല്‍, തന്റെ പോരാട്ടം തുടരുകയാണെന്നും ഇതു സംബന്ധിച്ച കേസ് ജൂലൈ 15ന് സുപ്രിംകോടതി മുമ്പാകെ വരുന്നുണ്ടെന്നും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട് അപ്പോള്‍ അറിയാമെന്നും മുന്‍ ബി.ജെ.പി നേതാവും വാജ്‌പേയി മന്ത്രി സഭയില്‍ അംഗവുമായിരുന്ന ജഠ്മലാനി പറഞ്ഞു.
മോദിയേയും അമിത് ഷായെയും ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കര്‍ണാടകയിലെ വോട്ടര്‍മാര്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ബി.ജെ.പി നാണം കെട്ട തോല്‍വിയാവും ഏറ്റുവാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."