മലയോര ഹൈവേ അടുത്തവര്‍ഷം പൂര്‍ത്തിയാകും: മന്ത്രി സുധാകരന്‍
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെയുള്ള മലയോര ഹൈവേ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
സംസ്ഥാനത്തെ 13 ജില്ലകളില്‍ കൂടി 12 മീറ്റര്‍ വീതിയില്‍ 1,251 കി.മീറ്റര്‍ നീളത്തിലുള്ള റോഡാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മലയോര ഹൈവേ അലൈന്‍മെന്റിന്റെ വിശദമായ പരിശോധനയില്‍ വനമേഖല ഒഴിവാക്കി ഒന്നാംഘട്ടത്തില്‍ 750 കി.മീ. നീളത്തില്‍ പ്രവൃത്തി ഏറ്റെടുക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. അതില്‍ കണ്ണൂര്‍ ജില്ലയില്‍ 110 കി.മീ. നീളത്തിലുള്ള ഹൈവേ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ പത്തനാപുരം- പ്ലാച്ചേനി 48 കി.മീ. നീളം കെ.എസ്.ടി.പി പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ പ്ലാച്ചേരി- കരിങ്കല്ലുമൂഴി റോഡ് (എരുമേലി-മുണ്ടക്കയം റോഡ്) 23 കി.മീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തിക്കഴിഞ്ഞു. ഏഴു ജില്ലകളിലാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണത്തിന് ഇപ്പോള്‍ സ്ഥലം ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലായി 493 കി.മീറ്റര്‍ നീളത്തില്‍ മലയോര ഹൈവേ നിര്‍മിക്കുന്നതിന് 878.40 കോടി രൂപക്കുള്ള അനുമതി കിഫ്ബി ബോര്‍ഡ് നല്‍കിക്കഴിഞ്ഞു.
അംഗീകാരം ലഭിച്ച നാലു പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏഴ് പ്രവൃത്തികളുടെ സാങ്കേതികാനുമതികളുടെ നടപടികള്‍ ആരംഭിച്ചു. 2018-19 സാമ്പത്തിക വര്‍ഷം തന്നെ ഈ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും 2019-20 സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒമ്പത് ജില്ലകളിലായി 66.20 ഹെക്ടര്‍ വനഭൂമി മലയോര ഹൈവേ പൂര്‍ത്തീകരണത്തിനാവശ്യമാണ്. വനഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന -കേന്ദ്ര വനംവകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."