ഹജ്ജ് 2017: തമ്പുകളുടെ സേവന തുക 1050 റിയാല്‍; മദീനയില്‍ മര്‍കസിയയില്‍ താമസം
മദീന: ഈ വര്‍ഷം ഹജ്ജിനായി ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് തമ്പുകളിലെ താമസ സൗകര്യത്തിന് നല്‍കുന്ന ഫീസ് 1050 റിയാലായി നിശ്ചയിച്ചു. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് നല്‍കുന്ന അധിക സേവനത്തിനുള്ള നിരക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ സൗത്ത് ഏഷ്യന്‍ മുഅസ്സസകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 800 ല്‍ നിന്ന് 1250 ആയി ഉയര്‍ത്തിയിരുന്നു. ഈ ഫീസില്‍ പിന്നീട് 200 റിയാല്‍ കുറക്കുകയായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മഹ്ബൂബ്, കേന്ദ്ര ഹജ് കമ്മിറ്റി അംഗവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മു അസ്സസകള്‍ പണം കുറക്കാന്‍ തയാറായത്.
തീ പിടിക്കാത്ത തമ്പുകള്‍, കൂളറുകള്‍, ഐസ് ക്രീം ഉള്‍പ്പെടെ മെച്ചപ്പെട്ട ഭക്ഷണങ്ങള്‍ എന്നിങ്ങനെ ഉയര്‍ന്ന സേവനങ്ങള്‍ നല്‍കാനാണെന്ന പേരിലാണ് 800 റിയാലില്‍ നിന്നും 1250 ലേക്ക് ഫീസ് വര്‍ധിപ്പിപ്പിച്ചിരുന്നത്. എന്നാല്‍, 1050 ആക്കി കുറച്ചെങ്കിലും ഇതേ സേവനങ്ങള്‍ നല്‍കാമെന്ന് മുഅസ്സസകള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും മദീനയില്‍ മര്‍ക്കസിയ്യ ഏരിയയില്‍ താമസ സൗകര്യം ലഭിക്കും. ഇതിനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഈ ഭാഗത്തെ കെട്ടിട ഉടമകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂടാതെ, മക്കയില്‍ നിന്നു മദീനയിലേക്കും തിരിച്ചുമുള്ള യാത്ര കുറ്റമറ്റതാക്കാന്‍ ബസ് ഗതാഗതം മെച്ചപ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മദീന യാത്രയും താമസ സൗകര്യവും ഏറെ ദുഷ്‌കരമായിരുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ ഹജ് കമ്മിറ്റി അംഗങ്ങളോടൊപ്പം സിഇഒ അതാ ഉറഹ്മാന്‍, അംബാസിഡര്‍ അഹ് മദ് ജാവേദ് , ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശൈഖ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങളും ചര്‍ച്ചകളില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."