HOME
DETAILS

ആലത്തൂര്‍ താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം അനുരഞ്ജന പാതയില്‍ 25 വര്‍ഷം

  
backup
March 14 2017 | 19:03 PM

%e0%b4%86%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8


ആലത്തൂര്‍: സേവനാവകാശ നിയമവും വിവരാവകാശ നിയമവും 1986-ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റും നടപ്പാക്കുന്നതിന് മുന്‍പ് തന്നെ 100 കണക്കിന് പരാതികള്‍ അനുരഞ്ജനത്തിലൂടെ പരിഹരിച്ച ചരിത്രമാണ് ആലത്തൂര്‍ താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റേത്. 1991 ഒക്‌ടോബര്‍ ഒന്‍പതിനാണ് ഫോറം പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഗവ.സെക്രട്ടറിയായ പി. ഗോവിന്ദന്‍ മുതല്‍ വിവിധ വകുപ്പുകളില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ആദ്യ സെക്രട്ടറിയായ ടി.കെ. ദിവാകരന്‍ മാസ്റ്റര്‍ തന്നെയാണ് ഇന്നും സെക്രട്ടറി. പ്രതിഫലം വാങ്ങാതെ സാധാരണക്കാര്‍ക്ക് നീതിലഭ്യമാക്കുകയെന്ന സ്ഥാപക അംഗങ്ങളുടെ പ്രവര്‍ത്തന മാതൃക പിന്തുടരുന്ന ഫോറം കൃത്യമായി എല്ലാ ശനിയാഴ്ചയും ആലത്തൂര്‍ താലൂക്ക് സമ്മേളനഹാളില്‍ യോഗം ചേരും. ഓരോ പഞ്ചായത്തിലുമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൊണ്ടു വരുന്ന പരാതികള്‍ ചര്‍ച്ച ചെയ്ത് അനുരഞ്ജനത്തിലൂടെ പരിഹരിക്കുകയാണ് ഫോറത്തിന്റെ നയം.
ചുരുക്കം ചില പരാതികള്‍ മാത്രമാണ് ഉപഭോക്തൃ തര്‍ക്ക പരിഹാരം കോടതിയിലേയ്ക്ക് കൈമാറുന്നത്. അംഗങ്ങള്‍ സ്വന്തം പണം സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ഓരോ കാലഘട്ടത്തിലും അതത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, പൊലിസ്-ജുഡീഷല്‍ അംഗങ്ങള്‍ എന്നിവരുടെ സഹകരണമുണ്ടായിരുന്നതായും സെക്രട്ടറി പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് ബോധവത്കരണ ക്ലാസും ഫോറം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago