തുറവൂര്‍ ആശുപത്രി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം
തുറവൂര്‍: ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്ന തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടും ഡോക്ടന്മാരുടെയും നഴ്‌സുമാരുടെയും എണ്ണത്തില്‍ വര്‍ധനയൊന്നും ഉണ്ടായിട്ടില്ല.അത്യാഹിതം ഉള്‍പ്പെടെ നിലവില്‍ 10 ഡോക്ടര്‍മാരാണുള്ളത്.
നഴ്‌സുമാര്‍ 11, ഫാര്‍മസിസ്റ്റുകള്‍ മൂന്ന്, ലാബ് ടെക്‌നീഷ്യന്മാര്‍ നാല്, എക്‌സ്‌റേ ടെക്‌നിഷ്യന്‍ ഒന്ന് എന്നിങ്ങനെയാണ് കണക്ക്.
ഡയാലിസിസ് യൂനിറ്റിലും അത്യാഹിതത്തിലും ഓരോ ഡോക്ടര്‍ന്മാര്‍ ഡ്യൂട്ടിക്ക് പോയാല്‍ ശേഷിക്കുന്ന എട്ടു പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ദേശീയപാതയോരത്തെ ആശുപത്രിയായതിനാല്‍ അപകടത്തില്‍പ്പെടുന്നവരെ ആദ്യം എത്തിക്കുന്നത് ഇവിടെയാണ്.പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ചേര്‍ത്തല താലൂക്കാശുപത്രിയിലേക്കോ, വണ്ടാനം, കോട്ടയം, മെഡിക്കല്‍ കോളജുകളിലേക്കോ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യുകയാണ് പതിവ്.
കടലിലും കായലിലും മീന്‍പിടുത്തിനിടെ അപകടത്തില്‍പ്പെടുന്നവരെയും ഇവിടെയാണ് ആദ്യം എത്തിക്കുന്നത്.
അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളില്‍പ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ഏക ആശ്രയ കേന്ദ്രമാണ് ഈ ആശുപത്രി.
ഇവിടെ ആവശ്യത്തിനുള്ള ഡോക്ടര്‍ന്മാരെയും ജീവനക്കാരെയും നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ റൂബി അറിയിച്ചു.
ഈക്കാര്യം ഡി.എം.ഒ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഉടനെ പരിഹാരമുണ്ടാകുമെന്ന് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."