ക്ലീന്‍- ഗ്രീന്‍ കായക്കൊടിക്കായി ഹരിതസേനാംഗങ്ങള് രംഗത്തിറങ്ങി
കുറ്റ്യാടി: ഹരിത കേരളം മിഷന്റെ ഭാഗമായി കായക്കൊടി പഞ്ചായത്ത് ശുചിത്വ പൂര്‍ണമാക്കുന്നതിന് പഞ്ചായത്ത് നിയോഗിച്ച ഹരിത സേനാംഗങ്ങള്‍ പ്രവൃത്തി ആരംഭിച്ചു. ആദ്യപടിയായി പഞ്ചായത്തിലെ അജൈവ മാലിന്യങ്ങളെ തരംതിരിച്ച് വീടുകളില്‍ നിന്ന് ശേഖരിച്ച് പഞ്ചായത്തിന്റെ എം.ആര്.എഫ് കേന്ദ്രങ്ങളിലെത്തിക്കും.
അതോടൊപ്പം നാടിന്റെ പ്രധാനപ്പെട്ട ജലസ്രോതസുകളായ തോടുകള്‍, പൊതുകിണറുകള്‍ എന്നിവ കൂടി ഇവരുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നുണ്ട്. 27 പേര് അടങ്ങുന്ന ഹരിതസേന രംഗത്ത് വന്നതോടുകൂടി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വാര്‍ഡുതലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.തളീക്കരയില്‍ 'ക്ലീന്‍ ഗ്രീന്‍' പദ്ധതിക്ക് ഘോഷയാത്രയോടു കൂടി തുടക്കം കുറിച്ചു. ഹരിതസേനാംഗങ്ങള്‍ക്ക് യൂനിഫോം നല്കി പദ്ധതി പ്രസിഡന്റ് കെ.ടി അശ്വതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി നാണു അധ്യക്ഷനായി. കെ. രാജന് മാസ്റ്റര്‍, എം.എ സുഫിറ, കെ. ചന്ദ്രന്, പി.പി മൊയ്തു, മുഹമ്മദ് ബഷീര്‍, നാസര്‍ തളിയില്‍, മൂടാട്ട് ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."