ബാബുവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത്
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായ ചെറുവണ്ണൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ തടത്തില്‍ ബാബു (43) വിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത്. 15നും 12 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ബാബു ഡയാലിസിസിലൂടെ യാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവയ്ക്കാതെ കൂടുതല്‍ കാലം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ സഹായ കമ്മിറ്റിയുമായി രംഗത്തിറങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ചെയര്‍മാനും പി.കെ.എം ബാലകൃഷ്ണന്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്.
ചെറുവണ്ണൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ കമ്മിറ്റി 441220 10000014 നമ്പറില്‍ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.(lFSC Code: SYN 8000 4412). യോഗത്തില്‍ കെ. പി ബിജു അധ്യക്ഷനായി. വൈസ് : പ്രസിഡന്റ് നഫീസ കൊയിലോത്ത്, എം.കെ സുരേന്ദ്രന്‍, എന്‍.കെ ദാസന്‍, എന്‍.കെ വല്‍സന്‍, പി.കെ എം ബാലകൃഷ്ണന്‍, പി.കെ മൊയ്തീന്‍, പി.കെ സുരേഷ്, എടോത്ത് പവിത്രന്‍, ഷബീര്‍ അഹമ്മദ്, ടി.എം ബാലന്‍ ,ആര്‍ കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."