മഹല്ലുകളില്‍ ക്രിയാത്മക മുന്നേറ്റത്തിന് ഖത്വീബുമാര്‍ രംഗത്തിറങ്ങണം: എസ്.എം.എഫ്
മലപ്പുറം: സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്ക് അവസരംസൃഷ്ടിക്കുന്ന മഹല്ല് നേതൃത്വത്തിനു മാത്രമേ ജനമനസുകളില്‍ സ്ഥാനമുള്ളൂവെന്നും ആധുനിക സംവിധാനങ്ങളെയും സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്തി സാമൂഹിക നന്മയ്ക്ക് ഉത്തേജനം നല്‍കുന്ന രീതിയിലുള്ള ഏറ്റവും നല്ല പദ്ധതികള്‍ രൂപകല്‍പന ചെയ്ത് ജനങ്ങളില്‍ പ്രയോഗവല്‍ക്കരണം നടത്തുന്ന ഇമാമുമാരെയാണ് കാലം കാത്തിരിക്കുന്നതെന്നും എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ജില്ലാ ജംഇയ്യത്തുല്‍ ഖുത്വബാഅ് സംഗമത്തില്‍ അധ്യക്ഷനായി സംസാരിക്കുകയിരുന്നു അദ്ദേഹം. ഖത്വീബുമാര്‍ ക്രിയാത്മക ഇടപെടല്‍ നടത്തി സാമൂഹിക മാറ്റങ്ങള്‍ സാധ്യമാക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. പി. കുഞ്ഞാണി മുസ്‌ലിയാര്‍ ആമുഖഭാഷണം നടത്തി. യു. ശാഫി ഹാജി ചെമ്മാട്, കെ.എ റഹ്മാന്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, പി.എ ജബ്ബാര്‍ ഹാജി, ശമീര്‍ അസ്ഹരി സംസാരിച്ചു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, ഹാജി കെ. മമ്മദ് ഫൈസി, കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍ നരിപ്പറമ്പ്, വി. കുഞ്ഞുട്ടി മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.കെ രായിന്‍ ഹാജി, കെ.സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി, ഇസ്ഹാഖ് ബാഖവി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പല്ലാര്‍, കെ.എം. കുട്ടി എടക്കുളം, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."