മുഖ്യമന്ത്രിക്ക് പൊലിസ് നിയന്ത്രണം നഷ്ടപ്പെട്ടു: വി.ഡി സതീശന്‍
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ പൊലീസ് നിയന്ത്രണം നഷ്ടപ്പെട്ടതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കുക, ഇന്ധനവില വര്‍ധന പിന്‍വലിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ദ്ധിക്കുകയും, പൊലീസിലെ ക്രിമിനലുകള്‍ ക്രമസാധാന ചുമതലയില്‍ വ്യാപിക്കുകയും ചെയ്തതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായി.പ്രാദേശിക സിപിഎം നേതൃത്വമാണ് പൊലീസിനെ ഭരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഭരണവര്‍ഗം തന്നെ വാറണ്ട് നല്‍കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ഭരണമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിനു മേല്‍ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രിക്കില്ല.
ഇരട്ടചങ്കുണ്ടെന്നു പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ആഭ്യന്തരവകുപ്പ് യാതൊരു വിലയും കല്‍പിക്കുന്നില്ല. കൊലപാതക രാഷ്ട്രീയവും കസ്റ്റഡി മരണങ്ങളും വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാന കാരണം മറ്റൊന്നുമല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറാമത്തെ കസ്റ്റഡിമരണമാണ് ശ്രീജിത്തിന്റേത്. കൊലപാതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിഷിക്കപ്പെടുകയുമാണ് സംസ്ഥാനത്ത്. കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്യുന്നത്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരാരും തന്നെ ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയില്ലെന്നും സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷനായി. നേതാക്കളായ മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി.ഭാസ്‌കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, പി.എ.മാധവന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.ആര്‍.ഗിരിജന്‍, അഡ്വ.വി.ബാലറാം, പത്മജ വേണുഗോപാല്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, സി.എം.പി ജില്ലാ സെക്രട്ടറി പി.ആര്‍.എന്‍.നമ്പീശന്‍, കെ.എം.അനില്‍കുമാര്‍, പി.എം.ഏലിയാസ്, കെ.ബി.രതീഷ്, പി.എന്‍.ഷാജി, ടി.യു.രാധാകൃഷ്ണന്‍, എന്‍.കെ.സുധീര്‍, ടി.വി.ചന്ദ്രമോഹന്‍, എം.പി.വിന്‍സെന്റ്, പി.എം.അമീര്‍, ഐ.പി.പോള്‍, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, എം.എ റഷീദ്, രാജേന്ദ്രന്‍ അരങ്ങത്ത്, ബി.ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."