HOME
DETAILS
MAL
കോണ്ക്രീറ്റുകള് അടര്‍ന്നുവീണ് പാലം അപകട ഭീഷണിയില്‍
backup
March 14 2017 | 19:03 PM
എടവണ്ണപ്പാറ: കോണ്ക്രീറ്റുകള് അടര്‍ന്നുവീണ് സംസ്ഥാനപാതയിലെ പാലം അപകട ഭീഷണിയില്‍. കോഴിക്കോട്-നിലമ്പൂര്‍ സംസ്ഥാനപാതയിലെ വെട്ടുപാറയിലെ ചാലിയാര്‍ പുഴയോട് ചേര്‍ന്നുള്ള പാലത്തിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റുകളാണ് അടര്ന്നുവീണിട്ടുള്ളത്.
പാലത്തിന്റെ അടിഭാഗത്തെ പകുതിയലധിക സ്ഥലങ്ങളിലെയും കോണ്ക്രീറ്റുകള് അടര്‍ന്നുവീണതിനാല്‍ നിര്‍മാണത്തിനുപയോഗിച്ച കമ്പികള്‍ പുറത്തേക്കു കാണുന്നുണ്ട്. കൂട്ടിയോജിപ്പിച്ച കമ്പികള്‍ വേര്‍പിരിയുകയും ചെയ്തിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും നിര്‍മിച്ച കല്‍മതിലുകളില്‍ ഒന്നിനു വേരുകള്വന്നു വിള്ളല്‍ സംഭവിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."