HOME
DETAILS
MAL
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് ചോദ്യംചെയ്തു
backup
March 14 2017 | 19:03 PM
അരീക്കോട്: വിവിധ കോണുകളില്‍നിന്ന് അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വൈ.പി അഷ്റഫിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ജില്ലയിലെ കിഴുപറമ്പ്, പാണ്ടണ്ടിക്കാട്, കുറ്റിപ്പുറം, വണ്ടണ്ടൂര്‍, ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളില്‍ ജോലിചെയ്യവേ വ്യാപകമായ അഴിമതി ആരോപണമാണ് അദ്ദേഹത്തിനെതിരേ വിജിലന്‍സില്‍ ലഭിച്ചിരുന്നത്.
തുടര്‍ന്നു ജില്ലാ വിജിലന്‍സ് ഡിവൈ.എസ്.പി കെ. സലീമിന്റെ നിര്‍ദേശാനുസരണം വിജിലന്‍സ് സി.ഐ കുഞ്ഞിമോയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകളോളം ഓഫിസില്‍ ചോദ്യം ചെയ്തത്. വിവിധ പഞ്ചായത്തുകളില്‍നിന്നു വ്യത്യസ്തമായ അഴിമതി ആരോപണങ്ങളാണ് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."