ജില്ലയില്‍ കഴിഞ്ഞ തവണ 33 ശതമാനം മഴയുടെ കുറവ്
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ വര്‍ഷകാലത്ത് 33 ശതമാനം മഴയുടെ കുറവ്. 3384 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 2016ല്‍ ജില്ലയില്‍ 2258.3 മില്ലീമീറ്റര്‍ മഴയേ ലഭിച്ചുള്ളൂ. കാലവര്‍ഷവും തുലാവര്‍ഷവും കൂടി ലഭിച്ചതിലാണ് വന്‍ കുറവ് വന്നിരിക്കുന്നത്. ഇത് കാര്‍ഷിക മേഖലയെ നന്നായി ബാധിച്ചിട്ടുണ്ട്.
ജലവിഭവ വിനിയോഗകേന്ദ്രത്തിലെ പ്രമുഖരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ലഭിക്കേണ്ട മഴയുടെ തോത് വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്. 1997-98 നു ശേഷം ഏറ്റവും ചൂടുകൂടിയ 12 വര്‍ഷങ്ങളാണ് കടന്നു പോയത്. ഏറ്റവും ചൂടുകൂടിയ ജനുവരിയും ഫെബ്രുവരിയുമാണ് ഉണ്ടായത്. എന്നാല്‍ മെയ്മാസത്തില്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചു. അതേസമയം കടുത്ത വരള്‍ച്ച തുടരുന്ന ചില സ്ഥലങ്ങളുണ്ട്.
ലഭിക്കുന്ന മഴയെ എങ്ങനെ ഏറ്റവും കൂടുതല്‍ ഉപയോഗപ്രദമാക്കണമെന്നതിലും ജലം വിനിയോഗിക്കുന്നതില്‍ മിതത്വം പാലിക്കുന്നതിലും ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകണമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു. മഴ കുറഞ്ഞതോടെ
ശക്തമായ വരള്‍ച്ചയാണ് ജില്ലയിലുടനീളം അനുഭവപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."