എം.ടിയുടെ വെളിച്ചപ്പാടിലൂടെ അസഹിഷ്ണുതക്കെതിരേ പ്രതിഷേധം
കോഴിക്കോട്: എന്റെ ഗുരു എം.ടി ഇവിടുത്തെ നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌കാരമെന്ന് പറഞ്ഞു... അതിനെതിരേ ചിലര്‍ ഉറഞ്ഞു തുള്ളി... കമലിനോടും കലാകാരന്‍മാരോടും പാക്കിസ്ഥാനിലേക്ക് പോവാന്‍ പറഞ്ഞു.... ഭക്ഷണത്തിനും വിശ്വാസത്തിനും മുകളില്‍ അവര്‍ പിടുത്തമിട്ടു..... ഇനി ചങ്കിന് പിടിക്കാനുള്ള ഒരുക്കത്തിലാണ്......അതിനു മുമ്പെ പ്രതികരിച്ചോളൂ.....
ടൗണ്‍ ഹാളില്‍ ബാങ്ക്‌മെന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മോഹന്‍ അനുസ്മരണത്തില്‍ മാവൂര്‍ വിജയന്‍ അവതരിപ്പിച്ച 'എം.ടിയോടൊപ്പം വെളിച്ചപ്പാട്' ഏകപാത്ര നാടകത്തില്‍ നിന്നാണ് അസഹിഷ്ണുതക്കെതിരേയുള്ള പ്രതിഷേധം മുഴങ്ങിക്കേട്ടത്. എം.ടി വാസുദേവന്‍ നായരുടെ നിര്‍മാല്യത്തിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിനെ ആധുനിക സാമൂഹ്യ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചാണ് ഫാസിസത്തിനെതിരേയും മോദിയുടെ ഭരണ പരിഷ്‌കാരത്തെയും കലാകാരന്‍ പരിഹസിച്ചത്. 'നിര്‍മാല്യ'ത്തില്‍ എം.ടി വെളിച്ചപ്പാട് എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ ചില തീക്ഷ്ണമായ സത്യങ്ങളിലേക്കാണ് വഴിതുറക്കുന്നതെന്ന സന്ദേശവുമായാണ് നാടകം അവസാനിച്ചത്. ചടങ്ങിനോടനുബന്ധിച്ച് നോട്ട് റദ്ദാക്കല്‍ പുനര്‍വായന വിഷയത്തില്‍ ഏ.കെ രമേശ് പ്രഭാഷണം നടത്തി. കെ.ജെ തോമസ് അധ്യക്ഷനായി. വി. ബാബുരാജ് സ്വാഗതവും കെ. സാജു നന്ദിയും പറഞ്ഞു. ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് രചിച്ച് എം.കെ സുരേഷ് ബാബു സംവിധാനം ചെയ്ത 'വയലും വീടും' നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."