
തദ്ദേശ വകുപ്പ് ഏകീകരണം: കരട് നിര്‍ദേശങ്ങള്‍ പൊളിച്ചെഴുതും
മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം തയാറാക്കിയ കരട് വിശേഷാല്‍ ചട്ടം പൊളിച്ചെഴുതും. കൃത്യമായ ധാരണയില്ലാതെ തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ക്കെതിരേ ഭരണകക്ഷിയിലെ സര്‍വിസ് സംഘടനയിലുള്ള ജീവനക്കാര്‍ വരെ രംഗത്തു വന്നതോടെയാണ് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കരട് പരിഷ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിയതായി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് സര്‍വിസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് എന്നിവ സംയോജിപ്പിച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസേവന വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷന്‍ തയാറാക്കിയ കരട് ചട്ടങ്ങളില്‍ വ്യാപക പാളിച്ചകളുള്ളതായി സൂചിപ്പിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ സീനിയോറിറ്റി പ്രശ്‌നം, കേന്ദ്ര സഹായം റദ്ദാകല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ പരസ്യമായും ഭരണകക്ഷി സംഘടനകള്‍ രഹസ്യമായും രംഗത്തെത്തിയതോടെയാണ് പുതിയ കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് നിലവില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ്, നഗരാസൂത്രണം എന്നീ വകുപ്പുകളിലെ ജീവനക്കാരെ വ്യക്തിപരമായി ബാധിക്കുന്നതാണ് വകുപ്പ് ഏകീകരണം. ജീവനക്കാരുടെ സീനിയോറിറ്റിയെ തന്നെ ബാധിക്കുന്ന റിപ്പോര്‍ട്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളിലെ വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിക്കുകയോ ജീവനക്കാരോട് ആക്ഷേപം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ക്ലറിക്കല്‍ തസ്തിക എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്നാക്കിയതും നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ യോഗ്യത പ്ലസ്ടു ആക്കിയതും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിഞ്ഞ് നിയമനം കാത്തിരിക്കുന്ന സംസ്ഥാനത്തെ നിരവധി ഉദ്യോഗാര്‍ഥികളെ നേരിട്ടു ബാധിക്കും.
നേരത്തെ വ്യത്യസ്ത തട്ടിലായിരുന്ന പല തസ്തികകളും ഒരേ ഗ്രേഡ് ആക്കിയത് ജീവനക്കാരുടെ വ്യാപകമായ ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കുവരെ കാരണമായേക്കുമെന്ന സാഹചര്യം ബോധപ്പെട്ട അടിസ്ഥാനത്തിലാണ് കരട് പരിഷ്‌കരിക്കുന്നതെന്നാണ് വിവരം. പരിഷ്‌കരിച്ച് പുതിയ കരട് ചട്ടങ്ങള്‍ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിച്ച് വീണ്ടും അഭിപ്രായം ശേഖരിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ലഭിക്കുന്ന സൂചന. ഇടതു സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യമായതിനാല്‍ ഈ നീക്കത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഭരണകക്ഷിയിലെ ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍
International
• 4 days ago
പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം
Kerala
• 4 days ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 4 days ago
ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ്
Kerala
• 4 days ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 4 days ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 4 days ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 4 days ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 4 days ago
ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 4 days ago
വാട്ട്‌സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം
Tech
• 4 days ago
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ
Kerala
• 4 days ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്ക്കാരം
International
• 4 days ago
കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 4 days ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 4 days ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 4 days ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 4 days ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 4 days ago
മേഘവിസ്ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 4 days ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 4 days ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 4 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• 4 days ago