വരള്‍ച്ച ശക്തം; ജലക്ഷാമം രൂക്ഷം പുഴകളില്‍ നീരൊഴുക്ക് പേരിന് മാത്രം
പനമരം: വരള്‍ച്ച ഗ്രസിച്ച വയനാട്ടില്‍ ജലക്ഷാമം രൂക്ഷമായി. കാര്‍ഷിക, ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളത്തിന് കഷ്ടപ്പെടുകയാണ് ജനം. ജില്ലയിലെ തോടുകളില്‍ മിക്കതും വറ്റി. പുഴകളില്‍ പേരിനു മാത്രമാണ് നീരൊഴുക്ക്.
ഉയര്‍ന്ന പ്രദേശങ്ങളിലെ മിക്ക കിണറുകളിലും ബക്കറ്റ് മുങ്ങാന്‍പോലും വെള്ളമില്ല. താഴ്‌വാരങ്ങളിലുള്ള കുളങ്ങളിലും കിണറുകളിലും അനുദിനം താഴുകയാണ് ജലനിരപ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍മഴ തുടര്‍ച്ചയായി ലഭിച്ചില്ലെങ്കില്‍ ജില്ല രൂക്ഷമായ ജലപ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇക്കുറി ജില്ലയില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു കാലവര്‍ഷവും തുലാവര്‍ഷവും.
പെയ്യാന്‍ മടിക്കുകയാണ് വേനല്‍മഴയും. ഇതിനകം ഒന്നോ രണ്ടോ മഴയാണ് ജനുവരിക്കുശേഷം ജില്ലയുടെ പല ഭാഗങ്ങളിലും ലഭിച്ചത്. ഇങ്ങനെ പോയാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ എന്താകും സ്ഥിതിയെന്ന് ഓര്‍ക്കുമ്പോള്‍ ഉരുകുകയാണ് ജനഹൃദയങ്ങള്‍. മഴയില്ലായ്മ കബനി നദിയുടെ കൈവഴികളെയെല്ലാം തളര്‍ത്തിയതിന്റെ തിക്തഫലം വയനാടിനു പുറെമ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മൈസൂരു, മാണ്ഡ്യ ജില്ലകളിലെ ജനങ്ങളും അനുഭവിക്കുകയാണ്. ഈ ജില്ലകളില്‍ പലയിടത്തും കുഴല്‍ക്കിണറുകള്‍ വെള്ളം ചുരത്താതായി. ജലസേചനത്തിനായി ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയ കാരാപ്പുഴ, ബാണാസുരസാഗര്‍ അണകളില്‍ ജലനിരപ്പ് താഴുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."