HOME
DETAILS

ദൈവത്തിന്റെ സ്വന്തംനാട് സമ്മാനിച്ച തീരാനൊമ്പരവുമായി ഇല്‍സ മടങ്ങുന്നു

  
backup
May 09, 2018 | 6:55 PM

%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%a8%e0%b4%be%e0%b4%9f-2



തിരുവനന്തപുരം: ഓര്‍ക്കാന്‍ നൊമ്പരമാണ് സമ്മാനിച്ചതെങ്കിലും ഇനിയും കേരളത്തിലേക്ക് വരുമെന്ന് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇല്‍സ. കേരള സര്‍ക്കാര്‍ തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്ന് ഇല്‍സ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മടങ്ങും മുന്‍പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫിസിലെത്തി കണ്ട് ഇല്‍സ നന്ദി അറിയിച്ചു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും, കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇല്‍സയ്ക്ക് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും മടക്കയാത്രയെന്ന് ഇല്‍സ പറഞ്ഞു.
സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ മന്ത്രി കടകംപള്ളിയെ അറിയിച്ചു.
ആ യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സഹായകരമാകുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇല്‍സ പറഞ്ഞു. സഹോദരിയെ നഷ്ടമായെങ്കിലും, ആ ദുരന്തം ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ തന്നെ സഹായിച്ച കേരളത്തോട് തനിക്ക് സ്‌നേഹമാണെന്നും ഇല്‍സ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  a month ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  a month ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a month ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  a month ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  a month ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  a month ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  a month ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  a month ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  a month ago