യാചക വേഷത്തില്‍ ഉത്തരേന്ത്യന്‍ ക്രിമിനലുകള്‍; പൊലിസിന്റെ പേരില്‍ വ്യാജ പ്രചാരണം
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊടുംക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലേക്കെത്തുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെറ്റാണെന്ന് പൊലിസ്. റമദാനോടനുബന്ധിച്ചാണ് യാചകര്‍ വന്‍തോതില്‍ കേരളത്തിലേക്കെത്തുന്നതെന്നാണ് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷന്റെ പേരിലുള്ള അറിയിപ്പായി പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നതെന്നും കൊല്ലം ഈസ്റ്റ് എസ്.ഐ അറിയിച്ചു. വ്യാജസന്ദേശങ്ങളില്‍ കുടുങ്ങരുതെന്നും പൊലിസിന്റെ മുന്നറിയിപ്പുണ്ട്.
വ്യാജ പോസ്റ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം ഏതാനും ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുകയാണ് ഈ സന്ദേശം.
ഒരാഴ്ച മുന്‍പാണ് കേരള പൊലിസിന്റെ ലെറ്റര്‍ ഹെഡിലെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. ഒരാഴ്ചക്കിടെ വിവിധ ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്നും കവര്‍ച്ച നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.
കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വ്യാജ ഒപ്പും സീലും സന്ദേശത്തിലുണ്ട്. സീലില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയതിയും രസകരമാണ് ഈ വര്‍ഷം ഓഗസ്റ്റ് 16.
മൂന്നുമാസം കഴിഞ്ഞുള്ള തിയതി ആയിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ സന്ദേശം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാന്ന് പൊലിസിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."