നടുവണ്ണൂര്‍ എ.ടി.എമ്മില്‍ പണമില്ല; ജനങ്ങള്‍ വലയുന്നു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പണം ഇല്ലാത്തതിനാല്‍ ഇടപാടുകാര്‍ വലയുന്നു. ഇതിനിടയില്‍ തിങ്കളാഴ്ച പണം നിറച്ചെങ്കിലും മണിക്കൂറുകള്‍ കൊണ്ട് എ.ടി.എം കാലിയായി. പ്രശ്നം നടുവണ്ണൂര്‍ ബ്രാഞ്ച് മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രേഖാമൂലം പരാതി എഴുതി തന്നാല്‍ ഒരു ഫോണ്‍നമ്പര്‍ തരാമെന്നും പ്രസ്തുത നമ്പറിലേക്ക് വിളിച്ചാല്‍ മതിയെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
കഴിഞ്ഞ ശനി, ഞായര്‍ അവധിയായത് കൊണ്ട് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനും സാധിച്ചില്ല.
നടുവണ്ണൂര്‍, കോട്ടൂര്‍, കരുവണ്ണൂര്‍, കാവുന്തറ, കൂട്ടാലിട, വാകയാട് തുടങ്ങി നിരവധി പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പ്രധാന ബാങ്കാണിത്. ഇത്തരത്തിലുള്ള പരാതികള്‍ നേരത്തേ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ഇടപാടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."