HOME
DETAILS
MAL
കുറ്റ്യാടിയിലെ മാര്‍ക്കറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു
backup
March 14 2017 | 21:03 PM
കുറ്റ്യാടി: ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ലാഭം മാര്‍ക്കറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മലയോര മേഖലയുടെ ആസ്ഥാനമായ കുറ്റ്യാടിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന മാര്‍ക്കറ്റ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അടച്ചുപൂട്ടിയത്. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാവുമ്പോള്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്ന സര്‍ക്കാര്‍ സ്ഥാപനം അടച്ചുപൂട്ടിയതിനെതിരെ അന്നുതന്നെ പ്രതിഷേധം ശക്തമായിരുന്നു.
നിലവില്‍ പൊതുവിപണിയിലെ വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ കുറ്റ്യാടി ലാഭം മാര്‍ക്കറ്റ് പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."