HOME
DETAILS
MAL
രണ്ടു മക്കള്‍ നയം നടപ്പാക്കണമെന്ന ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
backup
May 09 2018 | 21:05 PM
ന്യൂഡല്‍ഹി: കുടുംബാസൂത്രണം കര്‍ശനമായി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. രണ്ടു മക്കള്‍ മാത്രമെന്ന നയം പിന്തുടരുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കണമെന്നായിരുന്നു ബി.ജെ.പി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ ഹരജിക്കാരന്റെ ആവശ്യം.
പാര്‍ലമെന്റ്, അസംബ്ലി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും പാര്‍ട്ടികളുടെ ഭാരവാഹിത്വം വഹിക്കുന്നിതിനും എക്സിക്യൂട്ടീവ്, ജുഡിഷ്വല്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനും സര്‍ക്കാര്‍ സഹായവും സബ്സിഡികളും സ്വീകരിക്കുന്നതിനും ഈ നയം പിന്തുടരല് നിര്ബന്ധമാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."