സ്ത്രീപീഡനം വര്‍ധിച്ചത് ഇടതുഭരണത്തിന്റെ പിടിപ്പുകേട്: ഡോ. കെ.എസ് രാധാകൃഷ്ണന്‍
കണ്ണൂര്‍: കേരളത്തില്‍ സ്ത്രീ പീഡനം വര്‍ധിച്ചത് ഇടതുഭരണത്തിന്റെ പിടിപ്പുകേടാണെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍.
ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ പിണറായി ഭരണത്തില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും ക്രമസമാധാന തകര്‍ച്ചക്കെതിരെയും നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടമാടുന്നത് കൊണ്ടും അക്രമവാസനകള്‍ നിലനില്‍ക്കുന്നത് കൊണ്ടുമാണ് പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് വി.വി പുരുഷോത്തമന്‍ അധ്യക്ഷനായി. സുമാ ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, സജീവ് ജോസഫ്, എ.ഡി മുസ്തഫ, എ.പി അബ്ദുല്ലകുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, രജിത്ത് നാറാത്ത്, റിജില്‍ മാക്കുറ്റി, രജനി രമാനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."