HOME
DETAILS

മാരകരോഗങ്ങള്‍ പരത്താന്‍ ചൈനീസ് മുട്ട

  
backup
June 24 2016 | 04:06 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കണ്ണൂര്‍: മാരക രാസവസ്തുക്കള്‍ ചേര്‍ത്ത ചൈനീസ് മുട്ട വിപണിയില്‍ വ്യാപകം. കണ്ണൂര്‍ ജില്ലയില്‍ നിരവധിയാളുകള്‍ക്കാണ് കടകളില്‍ നിന്ന് ഇത്തരം മുട്ടകള്‍ ലഭിക്കുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത ഇത്തരം മുട്ടകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായും ആരോപണമുണ്ട്.

ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്‌ളാസ്റ്റിക് പോലെയായി മാറുന്ന മുട്ട പുഴുങ്ങിയതുപോലെ തോടുകള്‍ അടര്‍ന്നുവരുന്നതായി കൂടാളിയിലെ സനൂപ് പറയുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള കടയില്‍ നിന്നുവാങ്ങിയ 15 മുട്ടകള്‍ ഇത്തരത്തിലുള്ളതായിരുന്നു.
ഇതിലെ മഞ്ഞക്കരു പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തിലായിട്ടുണ്ടണ്ട്. ഗന്ധരഹിതമാണ് ഇത്തരം മുട്ടകള്‍. സാധാരണ മുട്ടപൊട്ടുമ്പോഴുണ്ടാകുന്ന മണമൊന്നും ഇത്തരം മുട്ടകള്‍ക്കില്ല. ഇത്തരം ചൈനീസ് മുട്ടകള്‍, കാബേജ് തുടങ്ങിയവ കൃത്രിമമായ നിര്‍മിക്കുന്നതിന്റെ വിഡിയോ യൂട്യൂബില്‍ കാണാം. നമ്മുടെ നാട്ടിലെ മാര്‍ക്കറ്റില്‍ മുട്ടയ്ക്കു അഞ്ചുരൂപയാണ് വില. എന്നാല്‍ ചൈനീസ് മുട്ടകള്‍ നിര്‍മിക്കാന്‍ 50 പൈസയില്‍ കുറവേവരണ്ടൂ.
ഇത്തരം മുട്ടകളിലൂടെ കൊള്ളലാഭമാണു മൊത്തക്കച്ചവടക്കാര്‍ക്കു ലഭിക്കുന്നത്. മുട്ടയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാത്ത കേരളത്തിലേക്കു തമിഴ്‌നാട്ടില്‍ നിന്നാണ് ഇറച്ചിക്കോഴികളും മുട്ടകളും വരുന്നത്. ചെക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം കൃത്യമായ പരിശോധന നടത്താത്തതിനാല്‍ ചൈനീസ് മുട്ടകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്.
നമ്മുടെ നാട്ടില്‍ മുട്ട കൂടുതല്‍ കഴിക്കുന്നതു കുട്ടികളടക്കമുള്ളവരാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഇത്തരം മുട്ടകള്‍ കഴിച്ചു വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നതു നിത്യസംഭവമായിരിക്കുകയാണ്. വയറില്‍ ഗുരുതരമായ അസുഖങ്ങള്‍ക്കിടയാക്കുന്ന ചൈനീസ് മുട്ടകള്‍ക്കെതിരേ പരാതി വ്യാപകമായിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് ഭക്ഷ്യസുരക്ഷാവിഭാഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago