സഊദിയില്‍ ആഢംബര സൗകര്യത്തോടെ ഒരു സെന്‍ട്രല്‍ ജയില്‍
ദമാം: കുറ്റവാളികളെ കഠിനമായി മര്‍ദ്ധിച്ച് ഇടുങ്ങിയ സെല്ലുകളില്‍ അടച്ച് പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്ന ലോകത്ത് വ്യത്യസ്ഥമായ മറ്റൊരു വാര്‍ത്ത. സഊദി അറേബ്യയിലെ അബഹയില്‍ നിര്‍മ്മിച്ച ജയിലാണ് വ്യത്യസ്ഥമായൊരു കാഴ്ച്ചയൊരുക്കുന്നത്. കുറ്റവാളികള്‍ക്ക് ഇവിടെ ആഡംബര സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റാര്‍ സൗകര്യത്തോടെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, ഇന്‍ഡസ്റ്റ്രിയല്‍ വര്‍ക്ക്‌ഷോപ്പുകള്‍, അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, ജോഗിംഗ് ഏരിയകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി വിസ്മയമാവുകയാണ് അബഹയിലെ സെന്‍ട്രല്‍ ജയില്‍.കൂടാതെ, ജയില്‍ പുള്ളികള്‍ക്ക് അവരെ കാണാനെത്തുന്ന കുടുംബങ്ങളോടൊപ്പം സന്ദര്‍ശിക്കാനുള്ള രണ്ട് ബെഡ് റൂം, സന്ദര്‍ശകര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം, അവരുടെ കുട്ടികള്‍ക്ക് കളിക്കാനായി പ്രത്യേകം സ്ഥലങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണു ഒരുക്കിയിരിക്കുന്നത്.
വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ജയില്‍ കുറ്റവാളികള്‍ക്ക് മാനസികമായി പരിവര്‍ത്തനം ഉണ്ടാക്കാനും കൂടാതെ, പുറത്തിറങ്ങിയാലും സമൂഹത്തോട് ഇടപഴകാനുമുള്ള പ്രചോദനം സൃഷ്ടിച്ചെടുക്കുകയാണു ഇത്തരം സൗകര്യങ്ങളിലൂടെ അധികൃതര്‍ ഉദ്ദേശിക്കുന്നത്.ഇതിനകം ഇവിടെ നല്‍കുന്ന വിവിധ കോഴ്‌സുകളില്‍ വിജയം കരസ്ഥമാക്കിയവര്‍ക്ക് ജയിലില്‍ വെച്ചു തന്നെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. പഴയ സെല്ലുകള്‍ നവീകരിച്ച് പുതിയ രൂപത്തിലുള്ള സെല്ലുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അബഹ ജയിലിനെ മാറ്റുകയാണു അധികൃതരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."