സോഫ്റ്റ്‌വെയര്‍ തകരാര്‍; തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ തുടങ്ങാനാകാതെ പഞ്ചായത്തുകള്‍
ശ്രീകൃഷ്ണപുരം: എം.ഐ.എസിലെയും, സോഫ്റ്റ് വെയറിന്റെയും തകരാറുകള്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തങ്ങളെ ബാധിക്കുന്നു. സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം യഥാസമയം തൊഴില്‍ നല്‍കാന്‍ കഴിയാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയെ അവതാളത്തിലാക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പഞ്ചായത്തുകളില്‍ കാര്യമായ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ല. പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ സ്റ്റേറ്റ് മിഷന്‍ ഓഫിസിലുള്ളവരുടെ അനാവശ്യമായ നിയന്ത്രണങ്ങളും പദ്ധതിയെ പിറകോട്ടടിക്കുന്നു. സോഫ്റ്റ് വെയര്‍ തകരാറുകള്‍ പരിഹരിക്കാന്‍ സ്റ്റേറ്റ് മിഷന്‍ ഓഫിസില്‍ ആളില്ലെന്നും അറിയുന്നു.
ഉണ്ടായിരുന്നവരെ അനാവശ്യമായി പിരിച്ചു വിട്ടതാണ് നിലവില്‍ പദ്ധതി അവതാളത്തിലാവാന്‍ കാരണമെന്നാണ് അറിവ്. സോഫ്റ്റ് വെയര്‍ തകരാര്‍ പേരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. തല്‍സ്ഥിതി തുടര്‍ന്നാല്‍ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി പി. രാജരത്‌നം, മുസ്‌ലീം ലീഗ് ജില്ല ട്രെഷറര്‍ പി.എ തങ്ങള്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം. ചന്ദ്രമോഹനന്‍, പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി ക്ഷേമ പെന്‍ഷനുകളുടെ സോഫ്റ്റ് വെയറുകള്‍ തകരാറിലാണ്. പാവപ്പെട്ട ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെയും, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."