കേരളാ ബാങ്ക് രൂപീകരണം കേരളത്തിന് ഓണസമ്മാനമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശ്രീകൃഷ്ണപുരം: ആധുനിക ബാങ്കിങ് മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സഹകരണ ബാങ്കിങ് മേഖലയെ സര്‍ക്കാര്‍ പ്രാപ്തമാക്കുമെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം സര്‍വിസ് സഹകരണ ബാങ്ക് കെട്ടിട നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാഥമിക വായ്പാ സംഘങ്ങള്‍ക്ക് എന്‍.ആര്‍.ഐ നിക്ഷേപം നിലവില്‍ സ്വീകരിക്കാനുള്ള തടസം കേരള ബാങ്ക് രൂപീകരണത്തിലൂടെ പരിഹരിക്കും. കേരളത്തിലേക്കെത്തുന്ന എന്‍.ആര്‍.ഐ നിക്ഷേപത്തിന്റെ 50 ശതമാനം നേടാനാണ് സഹകരണ മേഖലയുടെ ലക്ഷ്യം.
ബാങ്കിങ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിച്ച് യുവാക്കളെ സഹകരണ ബാങ്കിങ്ങിലേക്ക് ആകര്‍ഷിക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഒറ്റക്ക് സാധ്യമാവാത്ത ആധുനികവല്‍കരണം കേരള ബാങ്ക് രൂപീകരണത്തോടെ പരിഹരിക്കപ്പെടും. കേരളത്തിന് ഓണസമ്മാനമായി കേരളാ ബാങ്ക് സമ്മാനിക്കും.
നോട്ട് നിരോധന കാലത്ത് ഒന്നര ലക്ഷം കോടി രൂപയുണ്ടായിരുന്ന സഹകരണ നിക്ഷേപം ഒന്നമുക്കാല്‍ ലക്ഷം കോടിയായി ഉയര്‍ന്നത് സഹകരണ മേഖലയില്‍ കേരളത്തിനുള്ള വിശ്വാസം കാരണമാണ്. അത് നിലനിര്‍ത്താനാവണം. എട്ടാം സഹകരണ കോണ്‍ഗ്രസ് തീരുമാനിച്ച അഴിമതി രഹിത സഹകരണ മേഖല യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. നീതി മെഡിക്കല്‍ ലാബും നീതി മെഡിക്കല്‍ സ്റ്റോറും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ഷാജു ശങ്കര്‍, എം.കെ ബാബു, എം.കെ ദേവി, കെ. രാമകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."