ബംഗളൂരുവില്‍ ബസ്സിടിച്ചു പരുക്കേറ്റ രണ്ടാമത്തെ മലയാളി വിദ്യാര്‍ഥിനിയും മരിച്ചു
ചങ്ങരംകുളം: ബംഗളൂരുവില്‍ ബസ്സിടിച്ച് പരുക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ഥിനിയും മരിച്ചു. ചങ്ങരംകുളം ചിറവല്ലൂര്‍ സ്വദേശി മുളക്കാം പറമ്പത്ത് ദേവദാസിന്റെ മകള്‍ ദീപ്തി ദാസ് (22) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബംഗളൂരുവിലെ നിംഹാന്‍സില്‍ ആശുപത്രിയില്‍ മരിച്ചത്.
ബംഗളൂരുവില്‍ ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം പെരുവല്ലൂര്‍ സ്വദേശി വെണ്ണാര്‍ വീട്ടില്‍ ശശിധരന് നായരുടെ മകള്‍ അശ്വതി എസ് നായര്‍(20) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു
ബംഗളൂരു ഹാസനിലെ ഹസനബ സെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനികളായിരുന്നു ഇരുവരും. ബിഡദിക്ക് സമീപത്തെ വണ്ടര്‍ലാ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും. തിരിച്ചുവരുമ്പോള്‍ വാഹനത്തില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരെയും ബസ്സിടിച്ചത്.
മരിച്ച ദീപ്തി ദാസിന്റെ മൃതദേഹം ഇന്ന് ഒമ്പത് മണിയോടെ ചിറവല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. അമ്മ ഗിരിജ. സഹോദരന് ശ്രീഹരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."