ഭക്ഷ്യമേഖലയിലെ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാംപ് 20 ന്
തൊടുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും രോഗ പ്രതിരോധ ബോധവല്‍ക്കരണ ക്യാംപും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.എന്‍ ബാബു, സെക്രട്ടറി പി.എ പോളി, ട്രഷറര്‍ പി.കെ മോഹനന് അറിയിച്ചു.
ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, ടി ഷോപ്പ്, ലോഡ്ജ്, റിസോര്‍ട്ട് തുടങ്ങിയ ഭക്ഷണ ഉല്‍പ്പാദന വിതരണ മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടിയാണ് ക്യാംപും സെമിനാറും സംഘടിപ്പിച്ചിരിക്കുന്നത്. 20ന് വൈകിട്ട ് ഏഴിന് തൊടുപുഴ ശ്രീവിനായക് ഹോട്ടല്‍ ഹാളിലാണ് ക്യാംപ് നടത്തുന്നത്. ജില്ലയില്‍ ഉടനീളം നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിക്കും.
ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ നിര്‍വഹിക്കും. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എന്‍ ബാബു അധ്യക്ഷത വഹിക്കും. അസോസിയേഷന് ജില്ലാ തലത്തില്‍ നടപ്പിലാക്കുന്ന ഹൈജീന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ നിര്‍വഹിക്കും. ജില്ലാ ഡെപ്യുട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഷമ ക്ലാസ് നയിക്കും. ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ കെ.എം വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം സോമി, അസോസിയേഷന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ രക്ഷാധികാരി അബ്ദുല്‍ ഖാദര്‍ ഹാജി പങ്കെടുക്കും. അസോസിയേഷന് ഭാരവാഹികളായ പി.ആര് പ്രശാന്ത്, ബിജി ചിറ്റാട്ടില്‍, വിന്‍സന്റ് പുരക്കല്‍, കെ എസ് കൊന്താലം, ഡോണി കട്ടക്കയം, ജയന് ജോസഫ്, വി.യു സ്റ്റീഫന്‍, എം.ആര് ഗോപന്, സാബു പോള്‍, വി. പ്രവീണ്‍, ബിനോയി ബേബി, സിബി, ബേബി ജോസഫ്, വി. ഗിരീഷ് കുമാര്‍ നേതൃത്വം നല്‍കും. ക്യാംപില്‍ പങ്കെടുക്കാത്തവര്‍ ജീവനക്കാരുമായി ജില്ല വെക്ടര്‍ കണ്ട്രോള് ഓഫിസില്‍ പോയി പരിശോധനക്ക് വിധേയരാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."